78 -ാമത് സർവ്വോദയ മേളയുടെ ഭാഗമായി നടന്ന വിദ്യാർത്ഥി – യുവജന സമ്മേളനം ഉദ്ഘാടനം ചെയ്തു
തവനൂർ :വെടിവെച്ചു കൊന്നിട്ടും മരിക്കാത്തതുകൊണ്ടാണ് ഗാന്ധിജിയുടെ ചിത്രങ്ങൾക്കും പ്രതിമകൾക്കും നേരെപ്പോലും ചിലർ അസഹിഷ്ണുതയോടെ പ്രതികരിക്കുന്നതെന്ന് കവി ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. കൊല്ലുന്നവരുടെ കൂടെ ഒരു ദൈവവും മതവുമില്ലെന്നും,
സ്നേഹത്തിൻ്റേയും സമാധാനത്തിൻ്റേയും സന്ദേശവാഹകനായ ഗാന്ധിജി ദൈവപുത്രനാണെന്നും
78 -ാമത് സർവ്വോദയ മേളയുടെ ഭാഗമായി നടന്ന വിദ്യാർത്ഥി – യുവജന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
അനീതിയേയും അക്രമങ്ങളേയും ചോദ്യം ചെയ്യുന്നത് ഗാന്ധിസത്തിൻ്റെ മറ്റൊരു മുഖമാണെന്നും അത്തരത്തിൽ സാമൂഹ്യതിന്മകളോട് പ്രതികരിക്കാൻ വിദ്യാർത്ഥികളും യുവജനങ്ങളും തയ്യാറാകേണ്ട കാലമാണിതെന്നും ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ അജിത്ത് കൊളാടി അഭിപ്രായപ്പെട്ടു.
ഫിനാൻസ് കമ്മറ്റി ചെയർമാൻ
അഡ്വ: എ.എം.രോഹിത്ത് അധ്യക്ഷതവഹിച്ചു.
ഉഷകുമ്പിടിയുടെ
‘ വേണുഗാനം ‘ എന്ന കാവ്യസമാഹാരം എടപ്പാൾ സി.സുബ്രമണ്യന്‍ നൽകി ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്തു.
കെ.ജി. ബാബു, അടാട്ട് വാസുദേവൻ, പ്രണവം പ്രസാദ്, വൈശാഖ് തൃപ്രങ്ങോട് എന്നിവർ പ്രസംഗിച്ചു.