ഏകദിന സഹവാസ ക്യാമ്പ് നടത്തി
ചങ്ങരംകുളം : കോക്കൂർ എ എച്ച് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ എൽ.പി. വിഭാഗം വിദ്യാർത്ഥികൾക്കായി ഏകദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ഗണിതം, ഇംഗ്ലീഷ്, ചിത്രരചന, കരകൗശല വിദ്യ എന്നീ മേഖലകളിൽ വിദഗ്ദരായ അധ്യാപകരിൽ നിന്നും കുട്ടികൾ പരിശീലനം നേടി. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹസീബ് കോക്കൂർ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡൻ്റ് എൻ.എച്ച് ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന ബീന ടീച്ചർ കുട്ടികൾക്കു സമ്മാനിച്ച ടെലിവിഷൻ വാർഡ് മെമ്പർ ഷെരീഫ് ആണ്ടനാത്ത് കൈമാറി. എസ്.എം.സി ചെയർമാൻ വി.വി ശശിധരൻ, മുജീബ് കോക്കൂർ,കെ.ആർ രമണി, കെ.എം വിപിൻ, ദുർഗാ ഭായ് , എന്നിവർ ആശംസകൾ നേർന്നു. പി.പി. സരസ്വതി ടീച്ചർ, ലക്ഷ്മി പി.വിനോദ്, എം.കെ ഗീതു ശ്യാമിലി, പ്രശാന്തി എന്നിവർ വിവിധ സെഷനുകളിൽ ക്ലാസ് നയിച്ചു. ബി ബീന സ്വാഗതവും, പി. കൗലത്ത് നന്ദിയും പറഞ്ഞു.