EDAPPAL

കെവി ഉസ്താദ് അനുസ്മരണവുംമഹല്ല് തല സിയാറത്തും സംഘടിപ്പിച്ചു

എടപ്പാൾ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ നൂറാം വാർഷിക പ്രചരണത്തിന്റെ ഭാഗമായി എടപ്പാൾ റെയ്ഞ്ചിൻ്റെയും എടപ്പാൾ അങ്ങാടി മഹല്ലിൻ്റേയും സ്വാഗത കമ്മിറ്റി സംയുക്തമായി കെ വി ഉസ്താദ് അനുസ്മരണവും മഹല്ല് തല സിയാറത്തും സംഘടിപ്പിച്ചു. സയ്യിദ് ഹനീഫ് തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. സ്വാഗത സംഘം ചെയർമാൻ ഇബ്റാഹീം ബാഖവി അധ്യക്ഷനായി. എടപ്പാൾ അങ്ങാടി മഹല്ല് ഖതീബും മുദരിസുമായ ശുഐബ് അഷ്റഫി ഉദ്ഘാടനം ചെയ്തു. ബഷീർ ഫൈസി ആനക്കര കെ വി ഉസ്താദ് അനുസ്മരണ പ്രഭാഷണം നടത്തി. റെയ്ഞ്ച് സെക്രട്ടറി അബ്ദുറസാഖ് മുസ്‌ലിയാർ, എടപ്പാൾ അങ്ങാടി മഹല്ല് സെക്രട്ടറി ബാവ എന്നിവർ സംസാരിച്ചു. അബൂബക്കർ ബാഖവി, സൈനുദ്ദീൻ ഇർശാദി , ശാക്കിർ ഫൈസി, ബഷീർ ഫൈസി, നൗഷാദ് ഫൈസി, സി വി അബ്ദുറഹ്മാൻ, അഷ്റഫ്, ജിഷാർ, മിർദാദ് എന്നിവർ സംബന്ധിച്ചു. ബശീർ ഫൈസി സിയാറത്തിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button