BREAKING NEWSEDAPPALKERALALATEST NEWSLocal newsPUBLIC INFORMATIONSocialUPDATES
അറിവിന്റെ വെളിച്ചം പകർന്ന അധ്യാപകർക്ക് ആദരവുമായി റീഗൽ ജ്വല്ലേഴ്സ്
എടപ്പാൾ: ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് റീഗൽ ജ്വല്ലേഴ്സ് എടപ്പാൾ ശാഖയിൽ അധ്യാപകരെ ആദരിച്ചു. 101-ാം വയസ്സിലും അധ്യാപനരംഗത്ത് സജീവമായി തുടരുന്ന വിശിഷ്ടാതിഥി കൃഷ്ണനുണ്ണി നായർ മാസ്റ്ററെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു. ദീർഘകാലം അധ്യാപകനായും പ്രധാനാധ്യാപകനായും സേവനമനുഷ്ഠിച്ച വ്യക്തിയാണ് കൃഷ്ണനുണ്ണി നായർ.ചടങ്ങിൽ പങ്കെടുത്ത 250-ഓളം അധ്യാപകർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. അധ്യാപക ദിനത്തോടനുബന്ധിച്ച് ഷോറൂം സന്ദർശിച്ച അധ്യാപകർക്കായി പ്രത്യേക ഓഫറുകളും സമ്മാനങ്ങളും ഒരുക്കിയിരുന്നു.റീഗൽ ജ്വല്ലേഴ്സ് റീജിയണൽ മാനേജർ സനീഷ്, ബ്രാഞ്ച് മാനേജർ നിധിൻ മനോഹരൻ, മാർക്കറ്റിംഗ് മാനേജർ നിഗേഷ്, അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ ഷിഹാബ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.