BREAKING NEWSEDAPPALEDUCATIONLATEST NEWSLocal newsPUBLIC INFORMATIONUPDATES
ഡോക്ടറേറ്റ് നേടി ഷഹന ഉസ്മാൻ അബ്ദുള്ള
എടപ്പാൾ: അയിലക്കാട് സ്വദേശിനി ഷഹന ഉസ്മാൻ അബ്ദുള്ള എൻ.ഐ.ടി കാലിക്കറ്റിൽ നിന്ന് ആർക്കിടെക്ചർ ആൻഡ് പ്ലാനിങ് വിഭാഗത്തിൽ ഡോക്ടറേറ്റ് നേടി.“സ്പേഷ്യൽ മോഡലിംഗ് ഓഫ് എപ്പിഡെമിക്സ്” എന്ന വിഷയത്തിൽ നടത്തിയ ഗവേഷണത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. ഡോ..പി.ബിമൽ ആയിരുന്നു ഗവേഷണ ഗൈഡ്.അയിലക്കാട് സ്വദേശികളായ കല്ലിക്കാട്ട് വളപ്പിൽ ഉസ്മാനും പുളിക്കൽ വട്ടംവീട്ടിൽ റംലത്തും ആണ് മാതാപിതാക്കൾ. റവൂഫ് വട്ടംപറമ്പത്ത് ആണ് ഭർത്താവ്. മകൻ ലുഐ അബ്ദുറഹ്മാൻ.ഷഹന ഉസ്മാൻ അബ്ദുള്ളയുടെ ഈ നേട്ടത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നാട്ടുകാരും സന്തോഷവും അഭിനന്ദനവും അറിയിച്ചു