കാർണിവൽ ലോഗോ പ്രകാശനം നടന്നു
എടപ്പാൾ :ഫെബ്രുവരി 1 ന് ദുബായിൽ നടക്കുന്ന ഇടപ്പാളയം കാർണിവലിന്റെ ലോഗോ പ്രകാശനം എടപ്പാൾ ഫോറം സെന്ററിൽ ലളിതവും പ്രൗഡവുമായ ചടങ്ങിൽ വെച്ച് നടന്നു.
പ്രകാശനം എടപ്പാൾ ഫോറം ഗ്രൂപ്പ് ചെയർമാൻ അബ്ദുല്ലത്തീഫ് വി പി നിർവഹിച്ചു.
കൈരളി ടി വി മിഡിൽ ഈസ്റ്റ് ഹെഡ് ജമാൽ വട്ടംകുളം,
ജന പ്രതിനിധികളായ നജീബ്, അബ്ദുൽ മജീദ് കഴുങ്കിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഇടപ്പാളയം ദുബൈ ചാപ്റ്റർ പ്രസിഡന്റ ഫഖ് റുദ്ധീൻ കഴുങ്കിൽ അധ്യക്ഷത വഹിച്ചു. അബുദാബി ചാപ്റ്റർ എക്സിക്യൂട്ടീവ് അംഗം ആഷിക്ക് കൊട്ടിലിൽ, ദുബൈ ചാപ്റ്റർ ജോയിന്റ് സെക്രട്ടറി മജീദ് തിരുത്തി, എക്സിക്യൂട്ടീവ് അംഗം നജീബ് കല്ലിങ്ങൽ, നൗഫൽ വട്ടംകുളം എന്നിവർ സംസാരിച്ചു.
എടപ്പാളും പരിസര പ്രദേശങ്ങളിലും നിന്നായി യു എ ഇ യിലുള്ള മുഴുവൻ നാട്ടുകാരും ഒന്നിക്കുന്ന വേദിയായി രിക്കും ഇടപ്പാളയം കാർണിവൽ.
ദുബൈ ഖിസൈസിലെ അൽസാദിഖ് ഇംഗ്ലീഷ് സ്കൂളിൽ വെച്ച് ഫെബ്രുവരി 1 നാണ് കാർണിവൽ നടക്കുക.