PONNANI
നഗരസഭ കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തു
പൊന്നാനി: പൊന്നാനി നഗരസഭ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭയിൽ 53 അഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. റിട്ടേണിങ് ഓഫീസർ തിരൂർ വിദ്യാഭ്യാസ ഓഫീസർ സുജിത മുതിർന്ന അംഗം 42-ാം വാർഡ് കനോലിയിൽ നിന്ന് വിജയിച്ച മുതിർന്ന അംഗം സി. ഗംഗാധരന് സത്യവാചകം ചൊല്ലി കൊടുത്തു. തുടർന്ന് ഗംഗാധരൻ മറ്റ് 52 അംഗങ്ങൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ശേഷം നടന്ന കൗൺസിൽ യോഗത്തിൽ സി. ഗംഗാധരൻ അധ്യക്ഷനായി.