കേരള യാത്രയുടെ പ്രചരണാർത്ഥം ഗ്രാമയാത്ര നടത്തും
എടപ്പാൾ : കേരള മുസ്‌ലിം ജമാഅത്ത് ആഭിമുഖ്യത്തിൽ ജനുവരി ഒന്നു മുതൽ 17 വരെ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നയിക്കുന്ന കേരള യാത്രയുടെ പ്രചരണാർത്ഥം എടപ്പാൾ സോൺ കമ്മിറ്റി ആറു ഗ്രാമപഞ്ചായത്തു കളിലൂടെ സ്നേഹ സന്ദേശയാത്ര നടത്തുമെന്ന് സംഘാടക സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ശനിയാഴ്ച്ച രാവിലെ എട്ടരക്ക് കോക്കൂരിൽ കേരള ഹസൻ ഹാജി യാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
ആലങ്കോട് , നന്നംമുക്ക്, എടപ്പാൾ പഞ്ചായത്തുകളിലെ സ്വീകരണങ്ങൾക്ക് ശേഷം രാത്രി ഏഴിന് ചങ്ങരംകുളത്ത് സമാപിക്കും
ഞായറാഴ്ച രാവിലെ നീലിയാട് നിന്നും തുടങ്ങുന്ന യാത്ര വട്ടംകുളം , കാലടി , തവനൂർ പഞ്ചായത്തുകളിൽ പര്യടനം പൂർത്തിയാക്കി വൈകിട്ട് ആറിന് നരിപ്പറമ്പിൽ
സമാപിക്കും.
മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ ജാഥാ ക്യാപ്റ്റൻ സയ്യിദ് എസ് ഐ ക്ക് തങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന യാത്രയിലുടനീളം പ്രമുഖർ പ്രസംഗിക്കുകയും ലഘുലേഖ നൽകി ജനങ്ങളുമായി സംവദിക്കുകയും ചെയ്യും.
ഡിസംബർ 24 ന് വൈകീട്ട് നാലു മണിക്ക് കൂറ്റൻപാറ അബ്ദുറഹ്മാൻ ദാരിമി നയിക്കുന്ന ജില്ലാ യാത്രക്ക് നടുവട്ടത്ത് സ്വീകരണം നൽകും.
വാർത്ത സമ്മേളനത്തിൽ
സംഘാടക സമിതി ചെയർമാൻ
സയ്യിദ് എസ് ഐ കെ തങ്ങൾ
കൺവീനർ
മുസ്തഫ ശുകപുരം
പ്രോഗ്രാം കൺവീനർ
പി പി നൗഫൽ സഅദി ,
ഉവൈസ് തണ്ടിലം
സംബന്ധിച്ചു.