CHANGARAMKULAM
ചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റലിൻ്റെ ‘മിന്നാമിന്നിക്കൂട്ടം’ നാളെ
ചങ്ങരംകുളം :അഞ്ചുവർഷ കാലയളവിൽ ചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റലിൽ ജനിച്ച കുട്ടികളും അവരുടെ മാതാപിതാക്കളും ഞായറാഴ്ച പകൽ 2ന് ചങ്ങരംകുളം മാർസ് തിയേറ്ററിൽ ഒത്തുചേരും. ഹോസ്പിറ്റലിലെ ഗൈനക്കോളജി ആൻഡ് പീഡിയാട്രിക്സ് വിഭാഗങ്ങൾ സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. കളിയും ചിരിയും പാട്ടുകളും സമന്വയിപ്പിച്ച് ക്രമീകരിച്ചിരിക്കുന്ന ആഘോഷത്തിൽ അതിഥികളായി കുട്ടികളുടെ പ്രിയ താരങ്ങളും വിശിഷ്ട വ്യക്തികളും പങ്കെടുക്കും.