PONNANI
ലേണേഴ്സ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രതിഷേധം
പൊന്നാനി: അശാസ്ത്രീയവും സാധാരണ ജനങ്ങൾക്ക് തീർത്തും അപ്രയോഗികവുമായി കൊണ്ടുവന്ന ലേണേഴ്സ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് സമിതി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി താലൂക്ക് സിവിൽസ്റ്റേഷൻ മാർച്ചും ധർണയും സംഘടിപ്പിച്ചു.
ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം ജാബിർ അബ്സി മുഖ്യ പ്രഭാഷണം നടത്തി. മേഖല പ്രസിഡന്റ് മൂസ അധ്യക്ഷത വഹിച്ചു. സമര പരിപാടി സംസ്ഥാന ട്രഷറർ ഷെരീഫ് ഉദ്ഘാടനം ചെയ്തു. നികേഷ്, സന്ദീപ്, സുന്ദരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രമോദ് നന്ദി അറിയിച്ചു.
സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് അപേക്ഷകരെ ബുദ്ധിമുട്ടിലാക്കുന്ന വിധത്തിൽ ലേണേഴ്സ് ടെസ്റ്റ് പരിഷ്കരിച്ചതിനെതിരായ പ്രതിഷേധം ജില്ലാതലത്തിലും തുടരുമെന്ന് നേതാക്കൾ അറിയിച്ചു.