EDAPPAL
പോത്തനൂർ ജി.യു.പി സ്കൂളിൽ നിർമ്മിക്കുന്ന കമ്പ്യൂട്ടർ ലാബിന്റെ നിർമ്മാണ ഉദ്ഘാടനം നടത്തി
എടപ്പാൾ: ജി.യു.പി.എസ് പോത്തനൂരിൽ കമ്പ്യൂട്ടർ ലാബ് നിർമ്മാണോദ്ഘാടനം നടത്തി. പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പോത്തനൂർ ജി.യു.പി സ്കൂളിൽ നിർമ്മിക്കുന്ന കമ്പ്യൂട്ടർ ലാബിന്റെ നിർമ്മാണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.രാമകൃഷ്ണൻ നിർവഹിച്ചു. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ജി ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പോത്തന്നൂർ ഡിവിഷൻ മെമ്പറുമായ ഇ.കെ ദിലീഷ്, പി.ടി.എ പ്രസിഡണ്ട് ടി.വി.അബ്ദുസ്സലാം, എം.ടി.എ പ്രസിഡൻറ് വിജിത, സ്റ്റാഫ് സെക്രട്ടറി കെ.എസ് ജോസഫ് , വി.കെ സിന്ധു എന്നിവർ ആശംസകൾ അർപ്പിച്ചു. വാർഡ് മെമ്പർ എ.ലെനിൻ സ്വാഗതവും പ്രധാനാധ്യാപകൻ ടി.പി.ഹംസ നന്ദിയും പറഞ്ഞു