kaladi
വ്യാപാരി വ്യവസായി സമിതി കാലടി പഞ്ചായത്തിലേക്ക് മാർച്ചും ധർണയും നടത്തി
കാലടി : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി എടപ്പാൾ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നരിപറമ്പ്, കണ്ടനകം, പാറപ്പുറം യൂണിറ്റുകൾ സംയുക്തമായി കാലടി പഞ്ചായത്തിലേക്ക് മാർച്ചും ധർണയും നടത്തി. വർദ്ധിച്ചുവരുന്ന വഴിയോര മാഫിയകളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് സമരം സംഘടിപ്പിച്ചത്. വ്യാപാരി വ്യവസായി സമിതി എടപ്പാൾ ഏരിയ ട്രഷറർ മുഫാഹിദ് കുഴിമന ഉദ്ഘാടനം ചെയ്തു, ഏരിയ കമ്മിറ്റിയംഗം വത്സൻ അധ്യക്ഷനായി. കമ്മിറ്റി അംഗങ്ങളായ ഷെരീഫ് കെ. വി, സുബൈർ, മോഹനൻ,ജയരാജൻ, ഉബൈദ് എന്നിവർ സംസാരിച്ചു.