CHANGARAMKULAM
ഓസോൺ ദിന ബോധവൽക്കരണം നടത്തി.
ചങ്ങരംകുളം: ലോക ഓസോൺ ദിനത്തിൻ്റെ ഭാഗമായി പാവിട്ടപ്പുറം അസ്സാബഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് ബോധവൽക്കരണം നടത്തി. ലോക ഓസോൺ ദിനത്തോടനുബന്ധിച്ച് കോളേജിന് സമീപത്തുള്ള സാധാരണകാർക്കായി ബോധവൽക്കരണ പരിപാടികളും ലഘുലേഖ വിതരണവും സംഘടിപ്പിച്ചു. കോളേജിന് സമീപത്തുള്ള വീടുകൾ കേന്ദ്രീകരിച്ചാണ് ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചത്.
“ഓസോൺ ഇല്ലാത്ത ഭൂമി, മേൽക്കൂരയില്ലാത്ത വീടിന് സമാനമാണ്” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് എൻ.എസ്.എസ്. വളണ്ടിയർമാർ പ്രവർത്തനങ്ങൾ നടത്തിയത്. ഓസോൺ പാളിയുടെ പ്രാധാന്യം, അതിന്റെ നാശത്തിന് കാരണമാകുന്ന ഘടകങ്ങൾ, സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് പരിപാടിയിൽ വിശദീകരിക്കുകയുണ്ടായി. ഓസോൺ സംരക്ഷണത്തിനായി വ്യക്തികൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഘുലേഖകളിലൂടെ ജനങ്ങളിലേക്ക് എത്തിച്ചു.