EDAPPAL
ട്രാഫിക് ബ്ലോക്കിൽ ലോറി കാറിനെവെലിച്ചോണ്ട് പോയി
എടപ്പാൾ : ട്രാഫിക് ബ്ലോക്കിൽ ലോറി കാറിനെ വലിച്ച് കൊണ്ട് പോയി. എടപ്പാൾ കണ്ണംചിറ ഇറക്കത്ത് ഇന്നലെ വൈകീട്ട് ഏഴ്മണിയോടുകൂടിയായിരുന്നു സംഭവം. പൊന്നാനി സ്വദേശികളായ കുടുംബം സഞ്ചരിച്ച സ്വിഫ്റ്റ് കാറാണ് ലോറിയുടെ മേൽ കുടുങ്ങിക്കിടന്നത്. കാറിന്റെ ഡോർ ഭാഗം പൂർണ്ണമായും തകർന്നു. യാത്രക്കാർ ബഹളം വച്ചിട്ടും ലോറി ഡ്രൈവർ അറിഞ്ഞില്ല. പുറകിൽ വന്ന ബൈക്ക് യാത്രകാരനാണ് ലോറി തടഞ്ഞ് നിർത്തിയത്. പോലീസ് എത്തി വാഹനങ്ങൾ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു