MALAPPURAM

500 വർഷം പഴക്കം: ഈട്ടി മുത്തശ്ശിയുടെ ഒറ്റ കഷണത്തിന് ലഭിച്ചത് ആശ്ചര്യപ്പെടുത്തുന്ന വില

മലപ്പുറം: 500 വർഷം പഴക്കമുള്ള ഈട്ടിമുത്തശ്ശിക്ക് ലേലത്തിൽ ലഭിച്ചത് മോഹവില. നികുതി ഉൾപ്പെടെ ലഭിച്ചത് 11,02,805 (പതിനൊന്ന് ലക്ഷത്തി രണ്ടായിരത്തി എണ്ണൂറ്റി അഞ്ച്) രൂപയാണ് ലഭിച്ചത്. വനം വകുപ്പിന്റെ അരുവാക്കോട് സെൻട്രൽ ഡിപ്പോയിൽ നടന്ന ഇ ലേലത്തിലാണ് 1.735 ഘനമീറ്റർ ഉള്ള ഈട്ടി തടിക്ക് ഘനമീറ്ററിന് അഞ്ച് ലക്ഷത്തി അയ്യായിരം രൂപ പ്രകാരമാണ് വില ലഭിച്ചത്.

 28 ശതമാനതോളം നികുതി കൂടി ഉൾപ്പെടുത്തിയാണ് ഈ ഈട്ടിമുത്തശിയുടെ ഒറ്റ കഷ്ണത്തിന് 11 ലക്ഷം രൂപ ലഭിച്ചത്. ഈ തടിക്ക് 230 സെന്റിമീറ്റർ വീതിയുമുണ്ട്. കരുവാരക്കുണ്ട് മാമ്പുഴ പൊതുമരാമത്ത് റോഡിൽ നിന്നുമെത്തിച്ച ഈട്ടി തടിയാണിത്. കൂടാതെ കരുളായി റെയ്ഞ്ചിലെ എഴുത്തുകൽ അടക്കി മുറി തോട്ടത്തിൽ നിന്നുൾപ്പെടെയുള്ള 170 ഘനമീറ്റർ ഈട്ടി തടികളാണ് രണ്ട് തവണയായി ലേലം ചെയ്യുന്നത്. ഒന്നാം ഘട്ടമായി നടന്ന ഈട്ടി ലേലത്തിലാണ് മോഹവില ലഭിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button