PUBLIC INFORMATION

27 വളവുകൾ ഇറങ്ങിയ ശേഷം ബ്രേക്ക് സംവിധാനം ചൂടായി, വാൽപ്പാറ അപകടത്തിന് കാരണം ബ്രേക്കിനുണ്ടായ തകരാറെന്ന് പ്രാഥമിക നിഗമനം

ഒൻപതുപേരുടെ ജീവനെടുത്ത ആളിയാർ ചുരത്തിലെ വാൻ അപകടത്തിന് കാരണം ബ്രേക്കിനുണ്ടായ തകരാറെന്ന് തമിഴ്നാട് പൊലീസിൻറെ പ്രാഥമിക നിഗമനം.
ചുരത്തിലെ ഇരുപത്തിയേഴ് വളവുകൾ ഇറങ്ങിയ ശേഷം ബ്രേക്ക് സംവിധാനം ചൂടായി തകരാറിലായതായിരിക്കാം അപകടത്തിലേക്ക് നയിച്ചത്. ഗിയറിൽ വാഹനം നിർത്താനുള്ള ശ്രമവും പരാജയപ്പെട്ടു.

പതിമൂന്നാം വളവിൽവച്ചാണ് അപകടമുണ്ടായത്. പൂർണ്ണമായും സംരക്ഷണഭിത്തി ഇവിടെ ഉണ്ടായിരുന്നില്ല. ചെറിയൊരു കൽഭിത്തി മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൽഭിത്തിയിൽ സ്ഥാപിച്ച ഇരുമ്പു തൂണുകൾ തകർത്ത് 800 അടി താഴ്ചയിലേയ്ക്ക് വാൻ വീഴുകയായിരുന്നു. പാറയിടുക്കിൽ അഞ്ചു തവണ കരണം മറിഞ്ഞു. ഛിന്നഭിന്നമായ വാഹന അവശിഷ്ടങ്ങളാണ് പത്താം വളവിനും ഒൻപതാം വളവിനും മധ്യേയുള്ള ഭാഗത്തേ റോഡിൽ പതിച്ചത്.

ഇറക്കത്തിൽ ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ! (Bolero / Traveller Drivers 👍)

Mahindra Bolero അല്ലെങ്കിൽ Force Traveller പോലുള്ള വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ പലർക്കും അറിയാതെ സംഭവിക്കുന്ന ഒരു പ്രശ്നം ഉണ്ട് — Brake Fade (ബ്രേക്ക് ചൂടായി പിടുത്തം കുറയുന്നത്)

ചിലർ ആവശ്യമില്ലാതെ brake pedalൽ കാൽ Soft Touch കൊടു ത്ത് നിർത്തും
ബ്രേക്ക് ലൈനർ (liner / shoe) അധികം ചൂടായാൽ friction കുറയും,

അതുകൊണ്ട് brake ശരിയായി പിടിക്കില്ല. ഇത് especially heavy load ഇറക്കം (ghat roads) ഉള്ളപ്പോൾ കൂടുതലായി കാണാം.

എന്താണ് ലക്ഷണങ്ങൾ?

  • brake അടിച്ചാൽ പിടിക്കാത്ത പോലെ തോന്നും
  • pedal soft ആകും
  • burning smell വരാം

Safe driving tips (ഇറക്കത്തിൽ)

! ഇറങ്ങുന്നതിന് മുമ്പ് തന്നെ low gear (1st / 2nd) ഇടുക
2 Engine braking ഉപയോഗിക്കുക (gear ആണ് main brake)
3 brake interval ആയി press & release ചെയ്യുക
4 speed ആദ്യം തന്നെ control ചെയ്യുക
5Neutral ഇടരുത് ❌ (control കുറയും)

  1. brake ചൂട് തോന്നിയാൽ side-ൽ നിർത്തി rest കൊടുക്കുക Maintenance

1 നല്ല quality brake liner / shoe ഉപയോഗിക്കുക
2 brake fluid & system regular check ചെയ്യുക
3 overload ഒഴിവാക്കുക

Simple rule:
Gear ആണ് പ്രധാന brake… foot brake support മാത്രം.

Safety first — especially Traveller പോലുള്ള heavy വാഹനങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം!

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button