EDAPPAL
കാലടി പഞ്ചായത്ത് വായനശാല സമിതിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി വായന മത്സരം നടത്തി.
എടപ്പാൾ: കാലടി പഞ്ചായത്ത് വായനശാല സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് തല എൽ പി, യൂ പി, വിദ്യാർത്ഥികൾക്കായി വായന മത്സരം നടത്തി. ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡൻറ് പി.ജി.ജിൻസി ഉദ്ഘാടനം ചെയ്തു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ എൻ.കെ. അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രകാശൻ കാലടി, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ബഷീർ തുറയാറ്റിൽ, കെ.ജി. ബാബു, വായനശാല പഞ്ചായത്ത് സമിതി കൺവീനർ കെ.കെ. അപ്പു, പി.ഉണ്ണികൃഷ്ണൻ, എന്നിവർ പ്രസംഗിച്ചു. ലൈബ്രറി കൗൺസിൽ പൊന്നാനി താലൂക്ക് വൈ. പ്രസിഡൻ്റ് വി.രാമകൃഷ്ണൻ, വിജയികൾക്ക് സമ്മാനങ്ങൾ നൽകി. വി.ഉണ്ണികൃഷ്ണൻ, സുരേഷ് പാണേക്കാട്, സി.വി. ചന്ദ്രൻ , അസീബ് കണ്ട നകം, പി.ഷീജ. എന്നിവർ നേതൃത്വം നൽകി.