CHANGARAMKULAM
കാരുണ്യത്തിന്ടെലിവിഷൻ സംഭാവന നല്കി പ്രസന്ന
ചങ്ങരംകുളം : കാരുണ്യം പാലിയേറ്റീവ് കെയർ ക്ലിനിക്ക് കോഴിക്കോട് മെൻ്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റിൻ്റെ സഹകരണത്തോടെ എട്ട് വർഷത്തോളമായി മാനസികരോഗി പരിചരണം നടത്തിവരുന്നുണ്ട്.
എല്ലാ തിങ്കളാഴ്ച ദിവസവും ഒ പി യും ഹോം കെയറുമുണ്ട്. രോഗികളുടെ കാത്തിരിപ്പിൻ്റെ വിരസത മനസ്സിലാക്കിയ ചിയ്യാനൂർ സ്വദേശി പി. പ്രസന്ന അവർക്ക് വിനോദത്തിനായി ടെലി വിഷൻ സംഭാവനയായി നല്കി.
എം ഹാറ്റ് സൈക്കോളജിസ്റ്റ് ഗായത്രി നമ്പ്യാർ, മെൻ്റൽ ഹെൽത്ത് വർക്കർ പി. കെ. സിനില എന്നിവർ ഏറ്റുവാങ്ങി. സെക്രട്ടരി പി.കെ. അബ്ദുളക്കുട്ടി , ഗഫൂർ ചേലക്കടവ് എന്നിവർ സംസാരിച്ചു