Local newsTHAVANUR
+2 പരീക്ഷാ ഫലം: 71ഫുൾ എ പ്ലസും100% വിജയത്തിളക്കവുമായി ഐഡിയൽകടകശ്ശേരി
71 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയപ്പോൾ 33 കുട്ടികൾ അഞ്ച് വിഷയങ്ങളിൽ എ പ്ലസിന് അർഹരായി. 122 കുട്ടികൾ 90% ത്തിന് മുകളിൽ മാർക്ക് നേടിയാണ് വിജയിച്ചത്.
ഈ മികച്ച വിജയം വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കഠിനാധ്വാനത്തിന്റെയും കഴിവുറ്റ അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും സമർപ്പണത്തിന്റെയും ഫലമാണെന്ന് ഐഡിയൽ ട്രസ്റ്റ് ചെയർമാൻ പി കുഞ്ഞാവുഹാജി, സെക്രട്ടറി കെ കെ എസ് ആറ്റക്കോയ തങ്ങൾ മാനേജർ മജീദ് ഐഡിയൽ എന്നിവർ പറഞ്ഞു.