Local newsMALAPPURAM

16കാരെ പീഡിപ്പിച്ച 2 യുവാക്കൾ പിടിയിൽ.

പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച വ്യത്യസ്ത സംഭവത്തിൽ രണ്ടു യുവാക്കളെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് സ്വദേശി വടക്കയിൽ മുഹമ്മദ് യൂനസ് (26) മമ്പാട് സ്വദേശി റംഷീദ് (27) എന്നിവരെയാണ് നിലമ്പൂർ സിഐ. പി. വിഷ്ണു, എസ്‌ഐ. ടി. എം. സജിനി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. രണ്ടു സംഭവങ്ങളിലും 16 വയസുള്ള പെൺകുട്ടികളെയാണ് പീഡിപ്പിച്ചത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി . ഡബ്ല്യു . സി.) മുൻപാകെ വന്ന പരാതി നിലമ്പൂർ പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button