EDAPPALLocal news
നടുവട്ടത്ത് ബസ് ഓട്ടോയിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്
എടപ്പാൾ: നടുവട്ടത്ത് ബസ് ഓട്ടോയിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. തൃശ്ശൂരിൽ നിന്നും കോഴിക്കോട് പോകുകയായിരുന്ന ബസ്സാണ് നടുവട്ടത്ത് വെച്ച് ഓട്ടോയിൽ ഇടിച്ചത്. എടപ്പാൾ സ്വദേശിയായ ഓട്ടോ ഡ്രൈവർ അടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.