Local newsTHRITHALA
എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
കുമരനെല്ലൂർ: ബിജെപി അമേറ്റിക്കര ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
ബിജെപി കപ്പൂർ മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട് അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു.കുട്ടാപ്പു അമേറ്റിക്കര അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി കപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി കെ. നാരായണൻ കുട്ടി,മണികണ്ഠൻ പി, ശശി അമേറ്റിക്കര, രാജൻ, ഭാസ്കരൻ ഇളയംകാവിൽ, ശ്രീനാഥ്, അച്ചുതൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.