KUTTIPPURAM

ഹയർ സെക്കണ്ടറി മൂല്യനിർണ്ണയ ക്യാമ്പിൽ എഫ് എച്ച് എസ് ടി എ പ്രതിഷേധ സംഗമം നടത്തി

കുറ്റിപ്പുറം : ഹയർ സെക്കൻ്ററി മേഖലയിലെ അദ്ധ്യാപകരുടെ ജോലി സുരക്ഷയെയും സേവന വേതന വ്യവസ്ഥകളെയും പ്രതികൂലമായി ബാധിക്കുന്ന നിലപാടുകൾ തിരുത്തണമെന്നാവശ്യപ്പെട്ട് കുറ്റിപ്പുറം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ മൂല്യനിർണ്ണയ ക്യാമ്പിൽ എഫ് എച്ച് എസ് ടി എ പ്രതിഷേധ സംഗമം നടത്തി.

സ്കൂൾ ഏകീകരണ നടപടികൾ അവസാനിപ്പിക്കുക ,
തസ്തികകൾ വെട്ടിച്ചുരുക്കി അദ്ധ്യാപകരെ അശാസ്ത്രീയമായി ട്രാൻസ്ഫർ ചെയ്യുന്ന നടപടി അവസാനിപ്പിക്കുക , പരീക്ഷാ ജോലിയുമായി ബന്ധപ്പെട്ട ഏകപക്ഷീയ ശിക്ഷാ നടപടികൾ അവസാനിപ്പിക്കുക , പ്ലസ് വൺ ഏകജാലക പ്രവേശനത്തിലെ അശാസ്ത്രീയത അവസാനിപ്പിക്കുക,
ഹയർ സെക്കൻ്ററി ക്ലാസ്സുകളിൽ അദ്ധ്യാപക : വിദ്യാർത്ഥി അനുപാതം 1:40 ആക്കുക ,
പ്രവേശന പരീക്ഷകളിലെ മാർക്ക് സമീകരണ നടപടികൾ തിരുത്തുക , അദ്ധ്യാപക നിയമനങ്ങൾ അംഗീകരിക്കുക ,
ജൂനിയർ – സീനിയർ പ്രശ്നം പരിഹരിക്കുക,
കോൺട്രിബ്യൂട്ടറി പെൻഷൻ സമ്പ്രദായം പിൻവലിക്കുക,
അദ്ധ്യാപകരുടെ ഡി. എ കുടിശ്ശിക അടക്കമുള്ള ന്യായമായ സർവ്വീസ് ആനുകൂല്യങ്ങൾ ഉടൻ നൽകുക, പന്ത്രണ്ടാം ശമ്പള കമ്മീഷനെ ഉടൻ പ്രഖ്യാപിക്കുക,
ആർ. ഡി. ഡി ഓഫീസുകളുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധ സംഗമം നടന്നത്. പ്രതിഷേധ സംഗമം എ.എച്ച്.എസ്.ടി.എ ജില്ലാ പ്രസിഡന്റ് പി. ഇഫ്ത്തിഖാറുദ്ധീൻ ഉദ്‌ഘാടനം ചെയ്തു്. എഫ്.എച്ച്.എസ്.ടി.എ ജില്ലാ ട്രെഷറർ വി.കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. കെ.എച്ച്.എസ്.ടി.യു സംസ്ഥാന സെക്രട്ടറി ഡോ. എം.പി ഷാഹുൽ ഹമീദ്, എച്ച്.എസ്.എസ്.ടി.എ സംസ്ഥാന സെക്രട്ടറി ശ്രീകാന്ത് കെ, ശബരീഷ്, എ.എച്ച്.എസ്.ടി.എ നേതാക്കളായ ഡോ.അജിത്കുമാർ സി, ഡോ. എ.സി പ്രവീൺ, ത്വയ്യിബ് കെ.എ, കെ .എച്ച്.എസ്.ടി.യു നേതാക്കളായ സാലിഹ്, ഹംസ, എം.പി ഇബ്രാഹിം, ഹമീദ് ഒ, ബുഷ്‌റ റഹീം, അഫീല, ലീമ ജോൺ എന്നിവർ സംസാരിച്ചു.

ഫോട്ടോക്ക് ചുവടെ
കുറ്റിപ്പുറം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ മൂല്യ നിർണയ ക്യാമ്പിൽ വെച്ച് നടന്ന എഫ്.എച്ച്.എസ്.ടി.എ പ്രതിഷേധ സംഗമം പി.ഇഫ്തിഖാറുദ്ധീൻ ഉദ്‌ഘാടനം ചെയ്യുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button