EDAPPAL
സോഫ്റ്റ് ബേസ് ബോൾ ച്യാംപ്യൻഷിപ്പ്: ജില്ലാ ടീമിൽ ഇടംപിടിച്ച് ചങ്ങരംകുളം സ്വദേശികൾ
എടപ്പാൾ: കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന സോഫ്റ്റ് ബേസ് ബോൾ ച്യാംപ്യൻഷിപ്പിനുള്ള മലപ്പുറം ജില്ലാടീമിലേക്ക് ചങ്ങരംകുളത്ത് നിന്ന് രണ്ടുപേർ. വട്ടംകുളം ഐ എച് ആർ ഡി യിലെ ബി എസ് സി ഇലക്ട്രോണിക്സ് വിദ്യാർഥിയും നന്നംമുക്ക് സ്വദേശിയുമായ മനു കൃഷ്ണയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡിഗ്രി വിദ്യാർഥിയും മൂക്കുതല സ്വദേശിയുമായ അജ്മൽ എ പിയുമാണ് ജില്ലാ ടീമിൽ ഇടം പിടിച്ചത്. രണ്ടുപേരും ചങ്ങരംകുളം സ്വദേശികളായതിനാൽ തന്നെ ഏറെ സന്തോഷത്തിലും അഭിമാനത്തിലും പ്രതീക്ഷയിലുമാണ് നാട്ടുകാർ സംസ്ഥാന സോഫ്റ്റ് ബേസ്ബോൾ
ചാമ്പ്യൻഷിപ്പിനെ നോക്കിക്കാണുന്നത്.