KERALA

സൈബര്‍ സുരക്ഷക്ക് കരുത്താകാൻ ‘സഞ്ചാര്‍ സാഥി ആപ്പ്’ എത്തി

സൈബര്‍ സുരക്ഷ ലക്ഷ്യമാക്കിയുള്ള ‘സഞ്ചാര്‍ സാഥി’ വെബ്‌സൈറ്റിന്‍റെ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി ടെലികോം മന്ത്രാലയം. മൊബൈല്‍ ഫോണ്‍ നഷ്‌ടപ്പെട്ടെങ്കില്‍ ബ്ലോക്ക് ചെയ്യാനും, നിങ്ങളുടെ പേരില്‍ മറ്റാരെങ്കിലും മൊബൈല്‍ കണക്ഷന്‍ എടുത്തിട്ടുണ്ടെങ്കില്‍ പരാതി രജിസ്റ്റര്‍ ചെയ്യാനും ഇനി സഞ്ചാര്‍ സാഥി ആപ്പ് വഴി സാധിക്കും. പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനായി ആപ്പിന്റെ IMEI നമ്പർ ഓർത്തു ഇരിക്കേണ്ടത് അത്യാവശ്യമാണ്. ഇത്രയും നാളും സഞ്ചാര്‍ സാഥിയുടെ വെബ്‌സൈറ്റ് മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ ആപ്ലിക്കേഷനും പുറത്തിറങ്ങിയിരിക്കുകയാണ്. 
മൊബൈല്‍ ഫോണ്‍ നഷ്‌ടപ്പെട്ടാലോ, ആരെങ്കിലും മോഷ്‌ടിച്ചാലോ ഈ ആപ്പ് വഴി ഹാന്‍ഡ്‌സെറ്റ് ബ്ലോക്ക് ചെയ്യാൻ സാധിക്കും. ഇങ്ങനെ ബ്ലോക്ക് ചെയ്ത ഡിവൈസുകള്‍ പിന്നീട് അണ്‍ബ്ലോക്ക് ചെയ്യാം. മൊബൈല്‍ സിം കണക്ഷനുകളെ കുറിച്ചറിയാനുള്ള ഓപ്ഷൻ വഴി മറ്റാരെങ്കിലും നിങ്ങളുടെ പേരില്‍ സിം എടുത്തിട്ടുണ്ടോ എന്ന് അറിയുകയും ഇനി അങ്ങനെ ഉണ്ടെങ്കിൽ ആ നമ്പർ ബ്ലോക്ക് ആക്കുകയും ചെയ്യാം.
സ്പാം കോളുകളും മെസേജുകളും റിപ്പോര്‍ട്ട് ചെയ്യാനായി ‘ചക്ഷു’ എന്നൊരു ഓപ്ഷൻ സഞ്ചാര്‍ സാഥിയിലുണ്ട്. സെക്കന്‍ഡ് ഹാന്‍ഡ് ഫോണുകള്‍ വാങ്ങുമ്പോള്‍ അവ മുമ്പ് ഏതെങ്കിലും സൈബർ ക്രൈമുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അറിയാനും , ഇന്ത്യന്‍ നമ്പറോടെ വരുന്ന അന്താരാഷ്ട്ര കോളുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുമുള്ള ഓപ്ഷനുകൾ സഞ്ചാർ സാഥി ഉപഭോക്താക്കൾക്ക് നൽകുന്നു. സഞ്ചാര്‍ സാഥി മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം അതിൽ പ്രവേശിച്ച് എസ്എംഎസ് വഴി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. ആപ്പിൽ നിങ്ങളുടെ പേരും നൽകണം. ശേഷം ആപ്പ് ഉപയോഗിച്ച് തുടങ്ങാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button