PONNANI
തെമ്മാടി രാഷ്ട്രം ഇസ്രായേലിന്റെ യുദ്ധവെറിക്കെതിരെ എസ്.ഡി.പി.ഐ പ്രതിഷേധം നടത്തി
പൊന്നാനി: അന്താരാഷ്ട്ര നിയമങ്ങൾ കാത്തി പറത്തി ഇറാനെതിരെ യുദ്ധം തുടങ്ങുകയും ഫലസ്തീനിലെ ഗസയിൽ മനുഷ്യ കുരുതി നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഇസ്രായേൽ എന്ന തെമ്മാടി രാഷ്ട്രത്തിന്റെ യുദ്ധവെറിക്കെതിരെ എസ്ഡിപിഐ പൊന്നാനി മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.
അമേരിക്കയും സഖ്യ കക്ഷികളും കൂടി ലോകത്തെ
മൂന്നാം ലോക യുദ്ധത്തിലേക്ക് നയിക്കുമ്പോൾ ഐക്യരാഷ്ട്രസഭ നോക്കുത്തി ആയിരിക്കുന്നത് പ്രതിഷേധാർഹമാണെന്ന് പ്രകടനത്തിൽ പ്രതിഷേധമുയർന്നു. പ്രകടനത്തിന് മുൻസിപ്പൽ പ്രസിഡൻറ് പി പി സക്കീർ സെക്രട്ടറി ജമാലുദ്ദീൻ, കുഞ്ഞൻ ബാവ മാസ്റ്റർ, ഫൈസൽ ബിസ്മി, സത്താർ, മുത്തലിബ് തുടങ്ങിയവർ നേതൃത്വം നൽകി. ജമാൽ എരിക്കാംപാടം പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.