പൊന്നാനിയില്‍ സിപിഐഎം കമ്മീഷന്‍ തെളിവെടുപ്പ് 12ന്
പൊന്നാനി: പൊന്നാനി ഏരിയ സമ്മേളനത്തില്‍ ഔദ്യോഗിക പാനലിലെ നാല് പേര്‍ക്ക് വോട്ട് കുറഞ്ഞതിനെ പറ്റി പഠിക്കാന്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ച് സിപിഐഎം. മത്സരത്തെ തുടര്‍ന്ന് പുറത്തായ ഔദ്യോഗിക പാനലിലുണ്ടായിരുന്ന സിഐടിയു ഏരിയ സെക്രട്ടറിയും മുന്‍ ഏരിയ സെന്റര്‍ അംഗവുമായ സുരേഷ് കാക്കനാത്ത് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കമ്മീഷന്‍. ഏരിയ കമ്മറ്റി അംഗീകരിച്ച് അവതരിപ്പിച്ച പാനലിന് വോട്ട് കുറഞ്ഞതും ഒരാള്‍ പുറത്തായതുമാണ് അന്വേഷിക്കുക. 19 അംഗ ഔദ്യോഗിക പാനലിനെതിരെ നാല് പേരാണ് മത്സരിച്ചത്.
പി ശശി, നൂറുദ്ദീന്‍ പെരുമ്പടപ്പ്, ഇകെ ഖലീല്‍, പിവി ലത്തീഫ് എന്നിവരാണ് മത്സരിച്ചത്. ഇവര്‍ക്ക് ശരാശരി 65 വോട്ട് ലഭിച്ചു. ഏരിയ സെക്രട്ടറി അഡ്വ പികെ ഖലീമുദ്ദീന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഇ സിന്ധു, എംഎ ഹമീദ്, സുരേഷ് കാക്കനാത്ത് എന്നിവരെ പ്രതിനിധികള്‍ തിരഞ്ഞുപിടിച്ചെന്ന് വെട്ടിയെന്നാണ് കണക്കുകള്‍ പറയുന്നത്. 76 വോട്ട് നേടിയ സുരേഷ് കാക്കനാത്ത് പുറത്താവുകയും 78 വോട്ട് ലഭിച്ച പിവി ലത്തീഫ് അകത്താവുകയുമായിരുന്നു. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ഇ ജയന്‍, വിഎം ഷൗക്കത്ത് എന്നിവരടങ്ങിയ കമ്മീഷനാണ് ഏരിയ കമ്മറ്റിയംഗങ്ങളില്‍ നിന്നും ലോക്കല്‍ സെക്രട്ടറിമാരില്‍ നിന്നും മൊഴിയെടുക്കും. ചൊവ്വാഴ്ച ഏരിയ കമ്മറ്റി അംഗം ചേരുന്നുണ്ട്.