EDAPPALLocal news
സിപിഐഎം വട്ടംകുളം ലോക്കൽ സമ്മേളനത്തിന് തുടക്കം
എടപ്പാൾ: സിപിഐഎം വട്ടംകുളം ലോക്കൽ സമ്മേളനം കെ കെ ശങ്കരനാരായണൻ മാസ്റ്റർ നഗറിൽ(വട്ടംകുളം സിപിഎൻയുപിഎസ്)തുടക്കമായി.
ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി.സക്കരിയ ഉദ്ഘാടനം ചെയ്തു. സി.വി.പ്രഭാകരൻ പതാക ഉയർത്തി. പി.വി.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി.ജി വിനോദ് സ്വാഗതം പറഞ്ഞു. എം. എ. നവാബ് രക്തസാക്ഷി പ്രമേയവും എ. സിദ്ധീഖ്, എസ് .ജിതേഷ് എന്നിവർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി. കൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി. ജ്യാതിഭാസ്, സി, രാമകൃഷ്ണൻ, വി വി.കുഞ്ഞു മുഹമ്മദ്, പി.പി.മോഹൻദാസ്, പി.വിജയൻ, സി.എസ്, പ്രസന്ന, കെ.സദാനന്ദൻ, കെ.ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.