EDAPPAL

സാംസ്കാരിക ശുകപുരം കൂട്ടായ്മ രൂപീകരിച്ചു

എടപ്പാൾ: ശുകപുരം ഗ്രാമം കലയും, സംസ്ക്കാരവും സാഹിത്യവും, സാഹോദര്യവും ഒത്തുചേരുന്ന ഗ്രാമം എന്ന ലക്ഷ്യത്തോടെ സാംസ്കാരിക ശുകപുരം എന്ന പേരിൽ കൂട്ടായ്മക്ക് രൂപം നൽകി. ജാതി മത വർഗ രാഷ്ട്രീയത്തിനതീതമായി ഏവർക്കും ഒത്തുചേരാനൊരിടം എന്ന ശുകപുരം ഗ്രാമവാസികളുടെ സ്വപ്ന സാക്ഷാത്കാരമാണ് ശുകപുരം നാട്ടുകൂട്ടത്തിൻ്റെ സാന്നിധ്യത്തിൽ കുളങ്കര ക്ഷേത്രാങ്കണത്തിൽ ഒത്തു ചേർന്നത്.
എൻ മോഹൻദാസ് അധ്യക്ഷനായി.
നാടിൻ്റെ പൈതൃകവും, സംസ്കാരവും സംരക്ഷിക്കുന്ന കൂട്ടായ പ്രവർത്തനങ്ങളാണ് ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
അജിതൻ പള്ളിപ്പാട്, ശുകപുരം രാധാകൃഷ്ണൻ, നന്ദനൻ, ഹരീഷ് കൊകോസ്, പമ്പാവാസൻ, ലില്ലി, ശങ്കരനാരായണൻ, എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button