സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി
എടപ്പാൾ: അകാലത്തിൽ വിട്ടുപിരിഞ്ഞ പ്രിയ സുഹൃത്ത് ഷെമീറിന്റെ സ്മരണക്കായ് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ചലഞ്ചേഴ്സ് യുണൈറ്റഡ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് വട്ടംകുളവും ബി.ഡി.കെ (BDK) പൊന്നാനി താലൂക്ക് കമ്മിറ്റിയും ഏയ്ഞ്ചൽസ് വിംഗും സംയുക്തമായി തൃശൂർ അമല മെഡിക്കൽ കോളേജ് ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ വട്ടംകുളം സെന്ററിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തുടർന്ന് ഷെമീർ അനുസ്മരണസദസ് സംഘടിപ്പിച്ചു വാർഡ് മെമ്പർ സുനിത, എംകെ യുസഫ് ക്ലബ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു
സന്നദ്ധ രക്‌തദാന ക്യാമ്പിൽ 70 പേർ രജിസ്റ്റർ ചെയ്യുകയും 54 പേർ സന്നദ്ധ രക്തദാനം നിർവ്വഹിക്കുകയും ചെയ്തു. താലൂക്കിലെ ഏറ്റവും അടുത്ത ആശുപത്രി നഗരിയായ തൃശൂരിലെ രക്ത ദൗർലഭ്യം ഒരു പരിധി വരെ പരിഹരിക്കുന്നതിന് അമല ബ്ലഡ് സെൻ്ററിൻ്റെ ശീതീകരിച്ച മൊബൈൽ രക്ത ശേഖരണ വാഹനത്തിൽ വെച്ച് നടത്തിയ ക്യാമ്പിലൂടെ സാധിക്കുന്നുണ്ടെന്ന് ബി ഡി കെ പൊന്നാനി ഭാരവാഹികൾ പറഞ്ഞു. സമൂഹത്തിന് നന്മയാർന്ന സന്ദേശം കൈമാറുന്ന രക്തദാന ക്യാമ്പിൽ 25 പേർ അവരുടെ ആദ്യ രക്തദാനവും കൂടെ 3 വനിതകളും രക്തദാനം നിർവ്വഹിച്ചു.
ക്യാമ്പിന് ചലഞ്ചേഴ്സ് യുണൈറ്റഡ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഭാരവാഹികളും,ബിഡികെ സംസ്ഥാന,ജില്ലാ താലൂക്ക് ഭാരവാഹികളും,പൊന്നാനി താലൂക്ക് & ഏയ്ഞ്ചൽസ് വിങ്ങ് കോർഡിനേറ്റർമാരും ചേർന്ന് നേതൃത്വം നൽകി. ക്യാമ്പിന് മികച്ച സൗകര്യങ്ങൾ ഒരുക്കിയ ക്ലബ് ഭാരവാഹികൾക്ക് ബി ഡി കെ മലപ്പുറം ജില്ലാ കമ്മിറ്റി പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു