സംസ്ഥാന പാതയിൽ അപകടക്കെണിയൊരുക്കി മണ്ണ് നിക്ഷേപം
ചങ്ങരംകുളം :സംസ്ഥാന പാതയിൽ അപകടക്കെണിയൊരുക്കി അധികൃതരുടെ മണ്ണ് നിക്ഷേപം.ഏറെ തിരക്കേറിയ സംസ്ഥാന പാതകളിൽ ഒന്നായ ചങ്ങരംകുളത്തെ സ്ഥിരം അപകടമേഖലകളിൽ ഒന്നാണ് കോലിക്കര മുതൽ ചങ്ങരംകുളം ടൗൺ വരെയുള്ള പാത. ഇവിടെയാണ് ആലംകോട് കോട് പഞ്ചായത്ത് അധികൃതർ നഗര വികസനത്തിന്റെ ഭാഗമായി ടൗണിൽ നിന്നുള്ള ലോഡ് കണക്കിന് മണ്ണ് പാതയിലെ നടപ്പാത കയ്യേറി നിക്ഷേപിച്ചിരിക്കുന്നത്. മാസങ്ങൾ പിന്നിട്ടിട്ടും ഇത് നീക്കം ചെയ്യാനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. അപകടം പതിയിരിക്കുന്ന ഈ പാതയിൽ ഏറെ ജീവനുകൾ നഷ്ടപ്പെട്ടിട്ടുള്ളത് ഇരു ചക്ര വാഹന യാത്രികർക്കാണ് വലിയ വാഹനങ്ങൾ വരുമ്പോൾ സൈഡ് ഒതുക്കി പോകുവാൻ പലപ്പോഴും പാത യോരത്തേക്ക് വാഹനം ഒഴിവാക്കി നിർത്തേണ്ട സാഹചര്യങ്ങൾ ഉണ്ടായാൽ മൺ കൂനയിൽ കയറി വാഹനം അപകടത്തിൽ പെടുവാനുള്ള സാധ്യത കൂടുതൽ ആണ്. നിലവിൽ പതയുടെ ഇരു വശവും കാടു മൂടി മണ്ണ് നിറഞ്ഞ അവസ്ഥയാണ് പലയിടത്തും വെളിച്ചം ഇല്ലാത്തതും വേഗത നിയന്ത്രണ ബോർഡുകൾ ഇല്ലാത്തതും ദീർഘ ദൂര യാത്രക്കാർ അമിത വേഗതയിലാകാൻ കാരണ മാകുന്നുണ്ട്. ഇതിനു പുറമെ ജലജീവൻ കുഴികളും കൂട്ടിനുണ്ട്.ടൗൺ നവീകരണത്തിന് വേണ്ടി കോടികൾ പൊടിക്കുന്ന അധികൃതർ സംസ്ഥാന പാതയിലെ സുരക്ഷിതയാത്രക്ക് നടപടി സ്വീകരിക്കണം എന്നാണ് നാട്ടുകാർ പറയുന്നത്.