kaladi

കാലടിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന

കാലടി : ആരോഗ്യ വകുപ്പ് പഞ്ചായത്ത്‌ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആരോഗ്യ-ശുചീത്വ പരിശോധന നടത്തി. ഭക്ഷണം പാചകം ചെയ്യുന്നവർക്ക് വേണ്ട ഹെൽത്ത്‌ കാർഡ്, കുടിവെള്ളം പരിശോധന നടത്തിയ ലബോറട്ടറി റിസൾട്ട്‌, പാചകത്തിനാവശ്യമായ സാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലത്തും ഭക്ഷണം ഉണ്ടാക്കുന്ന സ്ഥലത്തും വിതരണം ചെയ്യുന്ന സ്ഥലത്തും വേണ്ട ശുചിത്വം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുകയില രഹിത വിദ്യാലയം ആക്കാനുള്ള പ്രവർത്തനങ്ങൾ, മാലിന്യ നിർമ്മാർജനം എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്.ആരോഗ്യപ്രവർത്തകരായ സ്വപ്ന സത്യൻ, മേഖല, കൃഷ്ണവേണി, ഐൻസ്റ്റീൻ വർഗീസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button