Local news
കുത്തിയിരുപ്പ് സമരം നടത്തി
കുമരനെല്ലൂർ: തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി വിഹിതം അനുവദിക്കാത്ത എൽ.ഡി.എഫ് സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് കപ്പൂർ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പിൽ യുഡിഎഫ് അംഗങ്ങൾ കുത്തിയിരുപ്പ് സമരം നടത്തി. കപ്പൂർ ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡണ്ട് ശ്രീമതി ആമിനക്കുട്ടി ഉദ്ഘാടനം ചെയ്തു. പാർലിമെൻററി പാർട്ടി ലീഡർ പി.കെ അബൂബക്കർ അധ്യക്ഷത വഹിച്ച സമര പരിപാടിയിൽ പി. ജയൻ, മുംതാസ്, ഷക്കീന അക്ബർ തുടങ്ങിയവർ പങ്കെടുത്തു.