PADINJARANGADI

ജനപ്രതിനിധികൾക്ക് അയ്യൂബി എജുസിറ്റിയുടെ ആദരം.

പടിഞ്ഞാറങ്ങാടി : പറക്കുളം സലാഹുദ്ധീൻ അയ്യൂബി എഡ്യൂക്കേഷണൽ കോംപ്ലക്സിന്റെ നേതൃത്വത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച തൃത്താല ബ്ലോക്ക്‌ പഞ്ചായത്ത്‌, കപ്പൂർ, പട്ടിത്തറ ഗ്രാമ പഞ്ചായത്തുകളിലെ ജനപ്രതിനിധികളെ ആദരിച്ചു.
അയ്യൂബി എജുസിറ്റി ജനറൽ സെക്രട്ടറി സി അബ്ദുൽ കബീർ അഹ്സനിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് തൃത്താല ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് പി ആർ കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത്‌ മെമ്പർ സുനിൽ കുമാർ ചാലിശ്ശേരി മുഖ്യ അതിഥിയായിരുന്നു.
തൃത്താല ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സക്കീന, കപ്പൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് നസീമാ നാസർ, വൈസ് പ്രസിഡന്റ് പി രാജിവ്, പട്ടിത്തറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശശിരേഖ, വൈസ് പ്രസിഡന്റ് ഷാജി, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സൗമ്യ, കപ്പൂർ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ നൂറുൽ ആമീൻ മാസ്റ്റർ ,അയ്യൂബി എജുസിറ്റി ട്രഷറർ അബ്ദുറഹ്മാൻ ഹാജി കുഞ്ഞുക്കാസ്, യൂ പി അലി മാസറ്റർ, മുഹമ്മദ്‌ മൗലവി, ഹമീദ് മാസ്റ്റർ, അബുബക്കാർ, സൈതലി സി, സി എം ഉമ്മർ , എസ് എ വേൾഡ് സ്കൂൾ അഡ്മിൻ ഷംഫീൽ പി എസ് തുടങ്ങിയവർ സംബന്ധിച്ചു. അയ്യൂബി എജുസിറ്റി ജോയിന്റ് സെക്രട്ടറി നസീർ സലഫി സ്വാഗതവും, സ്കൂൾ പ്രിൻസിപ്പൽ സിദ്ധീഖ് വി ടി നന്ദിയും അറിയിച്ചു സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button