MALAPPURAM
നിലമ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. മലപ്പുറം ചുങ്കത്തറ സ്വദേശിയായ മോഹന്‍ ജോര്‍ജാണ് സ്ഥാനാര്‍ത്ഥി. മഞ്ചേരി ബാറിലെ അഭിഭാഷകനാണ് മോഹന്‍ ജോര്‍ജ്. കേരള കോണ്‍ഗ്രസ് ബാലകൃഷ്ണപിള്ള വിഭാഗം നേതാവായിരുന്നു. നിലവില്‍ മോഹന്‍ ജോര്‍ജ് ബിജെപി അംഗമല്ല.
അതേസമയം നിലമ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പി വി അന്‍വര്‍ മത്സരിക്കും. ടിഎംസി ദേശീയ നേതൃത്വം ഇക്കാര്യം പ്രഖ്യാപിക്കുമെന്നാണ് വിവരം.