ENTERTAINMENT

ഷൂട്ടിങ്ങിനിടയിൽ ആസിഫ് അലിക്ക് പരിക്ക്

സിനിമ ചിത്രീകരണത്തിനിടയിൽ നടൻ ആസിഫ് അലിക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് നടക്കുന്ന ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിങ്ങിന് ഇടയിലാണ് താരത്തിന് കാലിൽ സാരമായി പരിക്കേറ്റത്. ഷൂട്ടിംഗ് മുന്നോട്ട് കൊണ്ടു പോകാൻ ആകാത്ത വിധം വേദനയായതോടെ ആസിഫ് അലിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ തിരുവനന്തപുരത്ത് പുരോഗമിക്കുകയായിരുന്നു. സിനിമയിലെ ക്ലൈമാക്സ് രംഗവുമായി ബന്ധപ്പെട്ട് ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേറ്റത്.അതേസമയം പരിക്ക് ഗുരുതരമല്ലെന്ന റിപ്പോർട്ട് ആണ് പുറത്ത് വന്നിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button