EDAPPAL

വ്യാപാരി വ്യവസായി ഏകോപനസമിതി എടപ്പാളിൽ ടി നസ്സിറുദ്ധീൻ അനുസ്മരണം
നടത്തി

എടപ്പാൾ: വ്യാപാരികളുടെ ക്ഷേമത്തിനും അവകാശങ്ങൾക്കും വേണ്ടി പ്രയത്നിച്ച് നേടിയെടുക്കുന്ന കാര്യത്തിൽ പകരം വെക്കാനില്ലാത്ത നേതാവ് ആയിരുന്നു ടി നസ്സിറുദ്ധീൻ എന്നു കെ വി വി ഇ എസ് ജില്ലാ വൈസ് പ്രസിഡന്റ് ഇ പ്രകാശ് അഭിപ്രായപ്പെട്ടു.എടപ്പാളിൽ നടന്ന അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്തുവിങ് ജില്ലാ വൈസ്പ്രസിഡന്റ് മുഹസിൻ, മണ്ഡലം പ്രസിഡന്റ് ഹസ്സൻ ഫിറ്റ് വെൽ, എം ശങ്കരനാരായണൻ,അസീസ് കരിമ്പനക്കൽ, ടി എം ബൈനേഷ്,നാസർ കോട്ടൺസക്ക്, രാഗം സുരേഷ്, ഇഫ്സു റെഹ്മാൻ, റഷീദ് സിറ്റിലൈറ്റ്, നെസലു കെ പി, വാസു എന്നിവർ പങ്കെടുത്തു. ടി നസ്സിറുദീന്റെ സ്മരണ നിലനിർത്താൻ വേണ്ടി എടപ്പാൾ / വട്ടംകുളം പഞ്ചായത്തിലെ അവശത അനുഭവിക്കുന്ന കിടപ്പിലായ രോഗികൾക്കു സഹായം എത്തിക്കാൻ പെർമെനന്റ് പ്രൊജക്റ്റ് തുടങ്ങാൻ സംഘടന തീരുമാനം എടുത്തു.എടപ്പാൾ വ്യാപാരി വ്യവസായി ട്രസ്റ്റ് ന്റെ നേതൃത്വത്തിൽ ആണ് പ്രസ്തുത പരിപാടി ആരംഭിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button