kaladiLocal news

എടപ്പാള്‍ മാങ്ങാട്ടൂർ ജാറത്തിലെ നേർച്ചപ്പെട്ടി മോഷണം പ്രതി പിടിയിൽ


കാലടി: മാങ്ങാട്ടൂരിലെ പ്രസിദ്ധമായ വലിയുള്ളാഹീ മുഹമ്മദ് മുസ്‌ല്യാരുടെ മഖാമിൽ നേർച്ചപ്പെട്ടി കുത്തി തുറന്ന് മോഷണം നടത്തിയ പ്രതി അന്വേഷണ സംഘത്തിന്റെ പിടിയിലായി.കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഉണ്ണിക്കുളം സ്വദേശി കക്കാട്ടുമ്മൽ കോയയുടെ മകൻ 41 വയസുള്ള മുജീബ് റഹ്മാനെ ആണ് പിടിയിലായത്‌. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊന്നാനി പോലീസ് നടത്തിയ അന്വേഷണത്തിൽ താനൂർ പോലിസിൻ്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്‌.പിടിയിലായ പ്രതിയെ മങ്ങാട്ടൂരിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.കഴിഞ്ഞ ആഴ്ചയാണ് മഖാമിലെ ഭണ്ഡാരം കുത്തി തുറന്ന് പ്രതി ഇരുപതിനായിരം രൂപയോളം മോഷ്ടിച്ച് കടന്നു കളഞ്ഞത്‌.പൊന്നാനി ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത്,എസ് ഐ വിനോദ് ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ,പ്രശാന്ത് കുമാർ ,സിവിൽ പോലീസ് ഓഫീസർമാരായ അനൂപ് ,രഞ്ജിത് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്ത് തെളിവെടുപ്പ് നടത്തിയത്.പൊന്നാനി പോലിസ് പ്രതിയെ തിരിച്ചറിഞ്ഞ് അന്വേഷണം നടത്തി വരവേ നേരത്തെ പരപ്പനങ്ങാടി കൊടിഞ്ഞി മഖാമിൽ മോഷണം നടത്തിയ പ്രതിയെ കുറിച്ച് താനൂർ സ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് താമരശ്ശേരിയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.പിടിയിലായ മുജീബ് റഹ്മാൻ സമാനമായ നിരവധി മോഷണ ക്കേസുകളിൽ പ്രതിയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button