CHANGARAMKULAMLocal news

നാട്ടുകാരെയും വീട്ടുകാരെയും തീരാ ദുഃഖത്തിലാഴ്ത്തി ആലംകോട് അട്ടേകുന്ന് സ്വദേശി അബൂബക്കറിന്റെ മരണം

ചങ്ങരംകുളം :നാട്ടുകാരെയും വീട്ടുകാരെയും തീരാ ദുഃഖത്തിലാഴ്ത്തി ആലംകോട് അട്ടേകുന്ന് സ്വദേശി തൊണ്ടൻ ചിറക്കൽ അബൂബക്കർ (52)നിര്യാതനായി .മുസ്‌ലിം ലീഗ് അട്ടേകുന്ന് യൂണിറ്റ് കമ്മിറ്റിയുടെ മുൻ പ്രസിഡന്റായിരുന്നു കിഡ്‌നി സംബന്ധമായ അസുഖത്തെ തുടർന്ന് നാട്ടുകാരുടെയും പൊതു പ്രവത്തകരുടെയും നേതൃത്വത്തിൽ ജനകീയ ചികിത്സ സഹായ സമിതി രൂപീകരിച് കിഡ്‌നി മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു വീട്ടിൽ വിശ്രമിക്കുന്നതിനിടെയാണ് തലച്ചോറിലെ പഴുപ്പ് മൂലം വീണ്ടും ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കുന്ന സമയത്താണ് അന്ത്യം സംഭവിച്ചത് .ഭാര്യ :സലീനമക്കൾ :മുഹ്സിന ,അൻസിയ , (ഏകമകൻ ആസിഫ് ബുദ്ധിമാദ്യം അനുഭവിക്കുന്ന കുട്ടിയാണ്) ജാമാതാക്കൾ :സവാദ് ചിയ്യാനൂർ ,അർഷാദ് സൗത്ത് ആഫ്രിക്ക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button