CHANGARAMKULAMLocal news

വീണ് കിട്ടിയ പണവും രേഖകളും അടങ്ങിയ പെഴ്സ് ഉടമയെ കണ്ടെത്തി തിരിച്ചേൽപിച്ച് വിദ്യാർത്ഥി

ചങ്ങരംകുളം:കളഞ്ഞുകിട്ടിയ പണവും രേഖകളും അടങ്ങിയ പേഴ്‌സ് ഉടമയെ കണ്ടെത്തി തിരിച്ചേൽപിച്ച് മാതൃക കാണിച്ച് വിദ്യാർത്ഥി.കഴിഞ്ഞ ദിവസമാണ് കൊരട്ടിക്കര സ്വദേശിയായ സുരേഷ് ബാബുവിന്റെ എടിഎം കാർഡ്,ഡ്രൈവിങ് ലൈസൻസ് അടക്കം ഉൾപ്പെടെ പെഴ്സ് നഷ്ടപ്പെട്ടത്. ചങ്ങരംകുളം ഇൻഡോ ജെർമൻ അക്കാഡമിയിൽ പഠിക്കുന്ന നടുവട്ടം സ്വദേശി ഷാമിലിന് പെഴ്സ് വീണ് കിട്ടുകയും ചെയ്തു.ഉടമയെ കണ്ടെത്തി പെഴ്സ് തിരിച്ചേൽപിക്കുകയായിരുന്നു.ഇൻഡോ ജെർമൻ അക്കാഡമി പ്രിൻസിപ്പൽ അബൂസലിഹ്‌, ഡയറക്ടർ സലീം ,എച്ച് ഒ ഡി അൻസൽ എന്നിവർ ഷാമിലിനെ അഭിനന്ദിച്ചു.സുരേഷ്  ബാബു കൊരട്ടിക്കര ഷാമിലിനോട് പ്രത്യേകം നന്ദി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button