KERALA
വീണ്ടും നവജാത ശിശുമരണം
വീണ്ടും നവജാതശിശു മരിച്ചു. ആറു ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. കാരറ ഗുഡ്ഡയൂരിലെ വള്ളി-സുരേഷ് ദമ്പതികളുടെ മകനാണ് മരിച്ചത്. തൂക്കക്കുറവിനൊപ്പം മറ്റ് ആരോഗ്യപ്രശ്നങ്ങളും കുഞ്ഞിനുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. പ്രസവ സമയത്ത് ഒരു കിലോഗ്രാം മാത്രം ആയിരുന്നു കുഞ്ഞിന്റെ ഭാരം.