CHANGARAMKULAMLocal news

വീഡിയോ കോൾ ചെയ്ത് നഗ്നത പ്രദർശിപ്പിക്കും പിന്നീട് ദൃശ്യം ഇന്റർനെറ്റിൽ പ്രദർശിപ്പിക്കുമെന്നും പണം നൽകണമെന്നും ഭീഷണി;ചങ്ങരംകുളം സ്വദേശികൾ അടക്കം കെണിയിൽ കുടുങ്ങിയത് നിരവധി പേർ

ചങ്ങരംകുളം:അപ്രതീക്ഷിതമായി വരുന്ന വീഡിയോ കോൾ.
കോൾ എടുത്താൽ മനം കവരുന്ന യുവതികൾ ശരീരഭാഗങ്ങൾ കാണിച്ച് തുടങ്ങും.സംഭവം എന്താണെന്ന് മനസിലാക്കി കോൾ കട്ട് ചെയ്ത് പോയാലും യുവതിയുടെ മെസേജ് ഫെയ്സ്ബുക്ക് വഴി ഫോണിലെത്തും. നിങ്ങൾ ട്രാപ്പിലായി കഴിഞ്ഞു. ദൃശ്യം
ഇന്റർനെറ്റിൽ പ്രദർശിപ്പിക്കുമെന്നും പണം നൽകണമെന്നും ഭീഷണി തുടരും.ചിലർ മാനഹാനി ഭയന്ന് ആവശ്യപ്പെട്ട പണം നൽകും.പണം നൽകിയാലും സംഭവം തീരില്ല കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണി
തുടരും.

സംഭവം ഒറ്റപ്പെട്ട സംഭവമല്ല അനുഭവസ്ഥർ നിരവധിയാണ്.ചിലർ സംഭവങ്ങളെ വലിയ വില
നൽകാറില്ല എന്ന് മാത്രം.കഴിഞ്ഞ ദിവസം ചങ്ങരംകുളം സ്വദേശിയായ യുവാവിനും സമാനമായ ഭീഷണി വന്നു.ഭീഷണി തുടർന്നതോടെ യുവാവ് പോലീസിന് പരാതിയും നൽകി.പാവിട്ടപ്പുറം സ്വദേശിയായ സിനിമാ പിന്നണി പ്രവർത്തകനും ഏതാനും മാസം മുമ്പ് ഉണ്ടായത് സമാനമായ അനുഭവം. പോലീസിന് പരാതി നൽകിയെങ്കിലും ഭീഷണി തുടർന്നു. നിരവധി പേർ ഇവരുടെ കെണിയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button