KERALA

വിറകുപുരയില്‍ നിന്ന് പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

പാലക്കാട് :  വീടിനോടു ചേർന്നുള്ള വിറകുപുരയിൽ തൂക്കിയിട്ട സഞ്ചിയിൽ കൈയിട്ട വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു. പശുവിന് നല്കാനുള്ള പച്ചക്കറി അവശിഷ്ടം ശേഖരിക്കാന് പഴയ പ്ലാസ്റ്റിക് സഞ്ചികള് സൂക്ഷിച്ചിരുന്ന സഞ്ചിയില് കൈയിട്ടപ്പോഴാണ് കടിയേറ്റത്.

പുഞ്ചപ്പാടം എയുപി സ്കൂളിലെ പാചകത്തൊഴിലാളിയായ തരവത്ത് ഭാർഗവിയാണ് (69) മരിച്ചത്.സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം.

കടിയേറ്റ ഉടൻ വീട്ടുകാരും നാട്ടുകാരും ചേർന്ന് ഭാർഗവിയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിക്കുംമുമ്പ് ബോധം നഷ്ടമായിരുന്നു.

ശനിയാഴ്ച രാവിലെ പത്തരയോടെയാണ് ഭാർഗവിക്ക് പാമ്പു കടിയേറ്റത്.36 വർഷമായി പുഞ്ചപ്പാടം സ്കൂളിലെ പാചകത്തൊഴിലാളിയാണ് മരിച്ച ഭാർഗവി. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button