EDAPPAL

ഉമ്മൻ ചാണ്ടി എന്ന മനുഷ്യൻ നീതിമാനായിരുന്നു എന്നതിന്റെ തെളിവാണ് അപ്പ ഞങ്ങളെ വിട്ടു പോയിട്ടും ഞങ്ങളോടു കാണിക്കുന്ന ജനങ്ങളുടെ സ്നേഹം:ഡോ.മറിയ ഉമ്മൻ

എടപ്പാൾ:ഉമ്മൻ ചാണ്ടിയുടെ രണ്ടാം വാർഷിക അനുസ്മരണ സമ്മേളനം പൂക്കരത്തറ വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂക്കരത്തറ എ എം എൽ പി സ്കൂളിൽ നടന്നു.കെ പി സി സി അംഗം അഡ്വ.എ എം രോഹിത്ത് ഉദ്ഘാടനം ചെയ്തു.
ടി വി റഫീഖ് അധ്യക്ഷത വഹിച്ചു.

ഉമ്മൻ ചാണ്ടി റിലീഫ് സെലിന്റെ ഉദ്ഘാടനവും വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും മരണപെട്ട മുൻ കാല കോൺഗ്രസ്‌ നേതാക്കളുടെ വിധവകൾക്കുള്ള ആദരവും ആശ പ്രവർത്തകരെ ആദരിക്കലും ഡോ.മറിയ ഉമ്മൻ നിർവഹിച്ചു.

ലോകത്തിലെ മുഴുവൻ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചാലും ഉമ്മൻ ചാണ്ടി എന്ന നേതാവിനോട് ആളുകൾക്കുള്ള സ്നേഹം തിരിച്ചറിയാൻ കഴിയുമെന്നും ആ സ്നേഹമാണ് ഞങ്ങളോട് ജനങ്ങൾ കാണിക്കുന്നത് എന്നും മറിയ ഉമ്മൻ അഭപ്രായപെട്ടു.കോൺഗ്രസ്‌ പാർട്ടിയെയും സാധാരണക്കാരെയും ജീവനുതുല്യം സ്നേഹിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി എന്നും അനുസ്മരിച്ചു.

നിർധന കുടുംബങ്ങൾക്കുള്ള ഭക്ഷ്യ കിറ്റിന്റെ തവനൂർ ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ സി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്വിറ്റ് ഇന്ത്യ അനുസ്മരണം ഡി സി സി ജനറൽ സെക്രട്ടറി ഇ പി രാജീവും ഉമ്മൻ ചാണ്ടി അനുസ്മരണം സുരേഷ് പൊൽപ്പാക്കരയും നിർവഹിച്ചു

കെ വി നാരായണൻ, എസ് സുധീർ,ആസിഫ് പൂക്കരത്തറ,അബൂബക്കർ കെ,കുഞ്ഞിമൊയ്തീൻ വി പി, ഇ പി വേലായുധൻ, ജയാനന്ദൻ കെ എ, ജനത മനോഹരൻ, മുകുന്ദൻ പി എ, ജയരാജൻ കെ, സുരേഷ് ടി പി, അർജുൻ കെ,റംഷാദ് എം വി, അച്യുതൻ കെ പി, ഹാരിസ് സി വി എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button