EDAPPALLocal news

വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ’ മുസ്ലിം യൂത്ത് ലീഗ് യൂണിറ്റ് യൂത്ത് സംഗമങ്ങൾ സംഘടിപ്പിച്ചു

എടപ്പാൾ : ‘വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ’ എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് യൂണിറ്റ് തലത്തിൽ നടത്തുന്ന യൂത്ത് സംഗമങ്ങളുടെ തവനൂർ മണ്ഡലം തല ഉദ്‌ഘാടനം മറവഞ്ചേരി യൂണിറ്റിൽ തവനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എം അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് യൂത്ത് ലീഗ് പ്രസിഡന്റ് ഷെമീമ് വിവി അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം വികെഎം ഷാഫി മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ ലത്തീഫ് അയങ്കലം, സെക്രട്ടറി മുജീബ് പൂളക്കൽ, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് വിപി റഷീദ്, ജനറൽ സെക്രട്ടറി പത്തിൽ സിറാജ്, ട്രഷറർ യൂനുസ് പാറപ്പുറം, പികെ നാസിഖ്, സിദ്ദീഖ് മറവഞ്ചേരി, ഷാഫി അയങ്കലം, മുജീബ് കെപി, ബാദുഷ എം, സുഹൈമ്പിത്ത്, താജു സിവി, അൻസർ കെ, റാഫി വിപി പ്രസംഗിച്ചു. വരും ദിവസങ്ങളിൽ പഞ്ചായത്ത് തല ഉദ്ഘാടനങ്ങളും, യൂണിറ്റ് തല സംഗമങ്ങളും നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button