വിദേശയാത്രകളിഷ്ടപ്പെടുന്നവർക്കായി അൺലിമിറ്റഡ് പ്ലാനുമായി വി; ‘ഓള്‍വെയ്സ് ഓണ്‍’!
രാജ്യാന്തര യാത്രക്കാര്‍ക്ക് വേണ്ടി അണ്‍ലിമിറ്റഡ് ഡാറ്റയും കോളും രാജ്യാന്തര റോമിങ് പ്ലാനുകളില്‍ ലഭ്യമാക്കി വി. എവിടെ പോയാലും ഏറ്റവും മികച്ച കണക്ടിവിറ്റിയും സാധ്യമാക്കുന്നുണ്ടെന്നു വോഡഫോൺ ഐഡിയ കമ്പനി പറയുന്നു. അണ്‍ലിമിറ്റഡ് ഡാറ്റയും കോളുകളും സൗജന്യ ഇന്‍ കമിങ് കോളുകളും സവിശേഷമായ ഉപഭോക്തൃ സേവനങ്ങൾക്കുമൊപ്പം നല്‍കുന്ന ഏക സേവനദാതാവ് വി മാത്രമാണെന്നാണ് കമ്പനിയുടെ അവകാശവാദം.ഏറ്റവും മികച്ച സ്ട്രീമിങ് അനുഭവങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നുവെന്നു വി പറയുന്നു. വി ഉപഭോക്താക്കള്‍ എവിടെ യാത്ര ചെയ്താലും തടസങ്ങളില്ലാത്ത കണക്ടിവിറ്റി ഉറപ്പാക്കാനായി ഏറ്റവും മികച്ച ആഗോള സേവന ദാതാക്കളുമായി വി സഹകരണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.പോസ്റ്റ് പെയ്ഡ് റോമിങ് പ്ലാനുകളിലെ ‘ഓള്‍വെയ്സ് ഓണ്‍’ എന്ന സംവിധാനം വഴി ഉപഭോക്താക്കള്‍ക്ക് രാജ്യാന്തര റോമിങിനിടെ പ്ലാന്‍ സബ്സ്ക്രിപ്ഷന്‍ കാലാവധി കഴിഞ്ഞാലും ഉയര്‍ന്ന നിരക്കുകള്‍ ചാര്‍ജു ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പാക്കുന്നുണ്ടെന്നും വി പറയുന്നു.