CHANGARAMKULAM

വികസന മുരടിപ്പിനെതിരെ ജനകീയ പ്രതിഷേധമുയരണം

ചങ്ങരംകുളം:-ആലങ്കോട് പഞ്ചായത്തിൽ,റോഡ്, കുടിവെള്ളം, അംഗനവാടികൾ തുടങ്ങി അടിസ്ഥാന വികസന മേഖല നേരിടുന്ന മുരടിപ്പിലും, കുടിവെള്ള പദ്ധതിക്കായി പൊളിച്ച്, ഗതാഗതം ദുഷ്കരമാകും വിധം, കാലങ്ങളായി താറുമാറായി കിടക്കുന്ന റോഡുകളുടെ വിഷയത്തിലും ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ടെന്ന് വെൽഫയർ പാർട്ടി ആലങ്കോട് പഞ്ചായത്ത് കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന കമ്മറ്റി അംഗം നാസർ മാസ്റ്റർഉൽഘാടനം ചെയ്തു.
വഹാബ്, വെട്ടം, സീനത്ത് കോക്കൂർ, റുക്സാന ഇർശാദ്, ടി.വി. മുഹമ്മദ് അബ്ദുറഹ്മാൻ,എം.കെ.അബ്ദുറഹ്മാൻ, റഷീദ കെ.എ , ഫൈസൽ* സി.പി.,, സലീം പുത്തൻ പുരക്കൽ തുടങ്ങിയവർ സംസാരിച്ചു.
ഇ.വി. മുജീബ് അധ്യക്ഷത വഹിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button