മലപ്പുറത്ത് വൻ സ്വർണ്ണവേട്ട. വിവിധ സ്ഥലങ്ങളിൽ ഡിആർഐ പരിശോധനയിൽ 9 കിലോ സ്വർണ്ണം പിടികൂടി, 9 പേർ അറസ്റ്റിൽ.
മലപ്പുറം: മലപ്പുറത്ത് വൻ സ്വർണ്ണവേട്ട. വിവിധ സ്ഥലങ്ങളിൽ ഡിആർഐ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച ഒൻപത് കിലോ 750 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തു. കവനൂരിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച അഞ്ച് കിലോ 800 ഗ്രാം സ്വർണ്ണമാണ്
പിടിച്ചെടുത്തത്. സ്വർണ്ണം ഉരുക്കുന്ന കേന്ദ്രത്തിൽ നിന്നാണ് ഇത്രയും സ്വർണ്ണം പിടിച്ചെടുത്തത്. കാവനൂർ എളിയപറമ്പിലെ ഫസലു റഹ്മാൻ വീട്ടിൽ നിന്നും 850 ഗ്രാമും വെള്ളില സ്വദേശി അലവിയുടെ വീട്ടിൽ നിന്ന് ഒന്നര കിലോയും
സ്വർണ്ണം പിടിച്ചെടുത്തു.
അലവിയുടെ വീട്ടിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച 62 ലക്ഷം രൂപയും കണ്ടെടുത്തു. കരിപ്പൂർ, കൊച്ചി വിമാനയാത്രക്കാരായ പോത്തൻ ഉനൈസ്, ഇസ്മായിൽ ഫൈസൽ എന്നിവരിൽ നിന്ന് ഒന്നര കിലോ സ്വർണ്ണവും പിടികൂടി. ഇവരടക്കം സ്വർണ്ണ ഇടപാടുകാരായ ഒമ്പതുപേരെ കൊച്ചി ഡിആർഐ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. മുഹമ്മദ് മുസ്തഫ, മുഹമ്മദ് ശിഹാബുദ്ദീൻ, മുഹമ്മദ് അഷറഫ്, ആഷിഖ് അലി, വീരാൻ കുട്ടി എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ വിപണിയിൽ നാലുകോടി 75 ലക്ഷം രൂപ വില വരുന്ന സ്വർണ്ണമാണ് ഡിആർഐ പിടിച്ചെടുത്തത്.