KERALA
വന്ദേഭാരത് ബുക്കിങ് ആരംഭിച്ചു; കാസര്‍ഗോഡ് വരെ ചെയര്‍ കാര്‍ നിരക്ക് 1590 രൂപ
ടിക്കറ്റുകള്‍ നേരിട്ട് റെയില്‍വെ കൗണ്ടറുകള്‍ വഴിയോ, വെബ്സൈറ്റുകള്‍, മൊബൈല്‍ ആപ് എന്നിവയിലൂടെയോ ബുക്ക് ചെയ്യാം.
ഏപ്രില്‍ 28 മുതലുള്ള സര്‍വീസിന്റെ ബുക്കിങാണ് ആരംഭിച്ചത്. തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.20 നാണ് ട്രെയിന്‍ പുറപ്പെടുക. കാസര്‍കോട് നിന്ന് ഉച്ചയ്ക്ക് 2.30 നും തിരിക്കും. വ്യാഴാഴ്ച സര്‍വീസില്ല.