വട്ടംകുളം പഞ്ചായത്ത് വനിതാ മെമ്പറെ ആക്ഷേപിക്കുകയും ഭീഷണി പെടുത്തുകയും ചെയ്തവരെ ഉടൻ അറസ്റ്റ് ചെയ്തില്ലകിൽ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്താൻ യൂത്ത് ലീഗ്, എം.എസ്.എഫ് ഭാരവാഹികൾ തീരുമാനിച്ചു
എടപ്പാൾ: കോവിഡ് മഹാമാരിയിൽ മാതൃക പരമായി ഇടപെടുന്ന വട്ടംകുളം പഞ്ചായത്ത് വനിതാ മെമ്പറെ ആക്ഷേപിക്കുകയും ഭീഷണി പെടുത്തുകയും ചെയ്തവരെ ഉടൻ അറസ്റ്റ് ചെയ്തില്ലകിൽ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്താൻ വട്ടംകുളം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ്, എം.എസ്.എഫ് ഭാരവാഹികൾ തീരുമാനിച്ചു.
ഈ സ്ത്രീ വിരുദ്ധ അക്രമകാരികളെ രാഷ്ട്രീയ അഭിപ്രായ വിത്യാസം മാറ്റിവെച്ച് സമൂഹ മധ്യത്തിൽ ഒറ്റ പെടുത്തണമെന്നും യോഗം അഭിപ്രായപെട്ടു.
യോഗത്തിൽ തവനൂർ നിയോജക മണ്ഡലം യൂത്ത് ലീഗ് ട്രഷറർ പത്തിൽ സിറാജ് അധ്യക്ഷത വഹിച്ചു.
എം.എസ്.എഫ് ജില്ലാ സെക്രട്ടറി ഹസ്സൈനാർ നെല്ലിശ്ശേരി, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് റഫീഖ് ചേകനൂർ, ജനറൽ സെക്രട്ടറി പിവി ഷുഹൈബ്, മണ്ഡലം എം.എസ്.എഫ് ജനറൽ സെക്രട്ടറി ഏവി നബീൽ, എം.എഫ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് ഷാഹിദ് വാഫി മാണൂർ, ജനറൽ സെക്രട്ടറി വി വി അജ്മൽ, സജീർ എംഎം, സുലൈമാൻ മൂതൂർ, ശരീഫ് നിച്ചു, സാദിക്ക് പോട്ടൂർ, ഗഫൂർ മാണൂർ, മുസലിഹ് പോട്ടൂർ, ജുനൈദ് നടുവട്ടം, ഷഹബാസ് ചേകനൂർ,ഷമീം തറക്കൽ, ഹാഷിർ നടുവട്ടം, സൽമാൻ പത്തിൽ എന്നിവർ പങ്കെടുത്തു